വെ​ള്ളൂ​ർ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ക​വ​ര്‍​ച്ച; മൂ​ന്നാം പ്ര​തി​യും അ​റ​സ്റ്റി​ല്‍
Friday, September 24, 2021 1:13 AM IST
പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​രി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലു​ണ്ടാ​യ ക​വ​ര്‍​ച്ച​യ്ക്കു പി​ന്നി​ലെ മൂ​ന്നാ​മ​നും അ​റ​സ്റ്റി​ൽ. കാ​സ​ര്‍​ഗോ​ഡ് ആ​ല​മ്പാ​ടി​യി​ലെ മൊ​യ്തീ​ന്‍ തൗ​സീ​ഫി (27) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ക​വ​ര്‍​ച്ച​യ്ക്കു പി​ന്നി​ലെ മൂ​ന്നു പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി.
ആ​ല​മ്പാ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​ല​മ്പാ​ടി അ​ക്ക​രം​പാ​ലം സ്വ​ദേ​ശി അ​മീ​റ​ലി, കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലെ കാ​രാ​ട്ട് നൗ​ഷാ​ദ് എ​ന്നി​വ​ര്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. കൂ​ട്ടാ​ളി​ക​ള്‍ പി​ടി​യി​ലാ​യ​തോ​ടെ മു​ങ്ങി​ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ മൊ​യ്തീ​ൻ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ വി.​യ​ദു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
പ​യ്യ​ന്നൂ​ര്‍ സൂ​ര്യ​മു​ക്കി​ലെ പൂ​ജ ഹൗ​സി​ല്‍ സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വെ​ള്ളൂ​ര്‍ ആ​ര്‍​ടി​ഒ ഓ​ഫീ​സി​നു സ​മീ​പ​ത്തെ ജെം​സ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. 68,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ സു​രേ​ഷ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് മൂ​ന്നം​ഗ​സം​ഘ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. മു​ഖ്യ​പ്ര​തി അ​മീ​റ​ലി​ നൽകിയ വിവരമനുസരിച്ച് നൗ​ഷാ​ദി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.
പി​ന്നീ​ട് കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഹോ​സ്ദു​ർ​ഗി​ലെ​ത്തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​വ​ർ​ച്ചാ​കേ​സി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.