ഒ​ഴി​ഞ്ഞ മ​ണ്‍​ക​ല​വും ഇ​ല​യു​മാ​യി അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ണി സ​മ​രം
Friday, September 24, 2021 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡി​ഇ​ഒ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള എ​ഴു​പ​തോ​ളം അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​കാ​രം ന​ല്‍​കാ​തെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തി​നെ​തി​രേ കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഴി​ഞ്ഞ മ​ണ്‍​ക​ല​വും ഇ​ല​യു​മാ​യി അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ണി​സ​മ​രം. ആ​റു വ​ര്‍​ഷ​മാ​യി ജോ​ലി ചെ​യ്തി​ട്ടും ഒ​രു രൂ​പ പോ​ലും ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത അ​ധ്യാ​പ​ക​രാ​ണ് ഡി​ഇ​ഒ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ​ട്ടി​ണി​സ​മ​രം ന​ട​ത്തി​യ​ത്.
കേ​ക്ക് നി​ര്‍​മാ​ണം മു​ത​ല്‍ കു​ട്ടി​ക​ള്‍ കാ​ണാ​തെ കൂ​ലി​പ്പ​ണി​വ​രെ ചെ​യ്താ​ണ് ത​ങ്ങ​ളി​ല്‍ പ​ല​രും നി​ത്യ​ച്ചെ​ല​വി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​കെ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ന്‍, എ.​വി. ഗി​രീ​ശ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ശ്രീ​നി​വാ​സ​ന്‍, എ. ​ദാ​മോ​ദ​ര​ന്‍, കെ.​പി. ര​മേ​ശ​ന്‍, അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്, കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍, ബി​ജു അ​ഗ​സ്റ്റി​ന്‍, ടി.​എ​സ്. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.