കൊ​വ്വ​ല്‍​പ​ള്ളി​യി​ലെ ഹ​ണി​ട്രാ​പ്പ്: മൂ​ന്ന് പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി
Friday, September 24, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​വ്വ​ല്‍​പ​ള്ളി​യി​ല്‍ കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യ​കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ മൊ​യ്തു(35), മ​ല​പ്പ​ട്ട​ത്തെ അ​ബ്ദു​ള്‍ ഖാ​ദ​ര്‍(65), മാ​വി​ലാ​ക​ട​പ്പു​റ​ത്തെ ഉ​സ്മാ​ന്‍ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​നി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഷം​സു​ദീ​നെ കൂ​ടി ഈ ​കേ​സി​ല്‍ പി​ടി​കി​ട്ടാ​നു​ണ്ട്.
കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ വ്യാ​പാ​രി​യാ​യ സി.​എ. സ​ത്താ​റി​നെ(58) ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി മു​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ഏ​ഴ​ര​പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും 15,700 രൂ​പ​യു​ടെ മൊ​ബൈ​ലും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. നാ​ട്ടി​ല്‍ ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള്ള സ​ത്താ​ര്‍ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ങ്ങി​യ​ത്. കേ​സി​ല്‍ ആ​റു​പേ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.