വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, September 24, 2021 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്‌​സ് സ്‌​കൂ​ളി​ല്‍​നി​ന്നും 2021 വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന യോ​ഗം ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്‌​കൂ​ളി​നു​ള്ള കോ​ര്‍​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ ഉ​പ​ഹാ​രം പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എം. അ​ന്ന​മ്മ​യ്ക്ക് കൈ​മാ​റി. വാ​ര്‍​ഡ് അം​ഗം കെ.​ആ​ര്‍. വി​നു, പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ. ഷാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​മ്പ​ര​ത്തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മെ​ര്‍​ലി ജോ​സ​ഫ്, ജ​സ്റ്റി​ന്‍ മാ​ത്യു, റാ​ണി എം. ​ജോ​സ​ഫ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ആ​ദ​ര്‍​ശ് ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.