അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ നല്കി
Friday, September 24, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നൂ​റി​ലേ​റെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ട​തും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ലെ ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ക​ല​വ​റ നി​റ​യെ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച് പ​ര​പ്പ വൈ​എം​സി​എ. അ​ഞ്ഞൂ​റോ​ളം തേ​ങ്ങ​ക​ളും പ​ഴ​ക്കു​ല​ക​ളും ഇ​റ​ച്ചി​യും പ​ഞ്ച​സാ​ര, എ​ണ്ണ, മു​ട്ട, ക​റി​പ്പൊ​ടി​ക​ള്‍, വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, അ​ച്ചാ​ര്‍, ടൂ​ത്ത് ബ്ര​ഷ്, പേ​സ്റ്റ് എ​ന്നി​വ​യ​ട​ക്കം 35,340 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് വൈ​എം​സി​എ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്.
പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ക്കു​ടി, സെ​ക്ര​ട്ട​റി ജ​യിം​സ് ആ​ല​ക്കു​ളം, കു​ഞ്ഞു​മോ​ന്‍ ക​ല്ല​ട​യി​ല്‍, രാ​ജു കു​ഴി​ക​ണ്ടം, ഷി​നോ​ജ് കോ​ച്ചേ​രി, ജോ​സു​കു​ട്ടി വെ​ള്ള​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ പ്ര​തി​സ​ന്ധി​യെ​പ്പ​റ്റി ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.