റോ​ഡ് നി​ര്‍​മാ​ണം നി​ല​ച്ച​തി​നെ​തി​രേ ബ​ന്ത​ടു​ക്ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​പ്പ​ക​ല്‍ സ​മ​രം തു​ട​ങ്ങി
Friday, September 24, 2021 1:12 AM IST
ബ​ന്ത​ടു​ക്ക: തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ത​ടു​ക്ക ടൗ​ണി​ലെ 300 മീ​റ്റ​ര്‍ ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​പ്പ​ക​ല്‍ സ​മ​രം ആ​രം​ഭി​ച്ചു. ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന റി​ലേ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ പ​ത്താം​ദി​ന​ത്തി​ലാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് രാ​പ്പ​ക​ല്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍, ഡി​സി​സി സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, സാ​ജി​ദ് മൗ​വ​ല്‍, പൂ​ഴ​നാ​ട് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, നാ​രാ​യ​ണ്‍ പ​ള്ള​ക്കാ​ട്, കു​ഞ്ഞി​രാ​മ​ന്‍ ത​വ​നം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജെ. ലി​സി, ഷീ​ബ സ​ന്തോ​ഷ്, ആ​ലീ​സ് ജോ​ര്‍​ജ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മി​നി ച​ന്ദ്ര​ന്‍, നി​ഷ അ​ര​വി​ന്ദ്, സ​മീ​റ ഖാ​ദ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​തീ​ഷ് ബേ​ത്ത​ലം, ബി​ലാ​ല്‍ ഏ​ണി​യാ​ടി, അ​ന​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​മ്പ​താം ദി​ന​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​പ്പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സം സാ​ബു ഏ​ബ്ര​ഹാം, പ​വി​ത്ര​ന്‍ സി. ​നാ​യ​ര്‍, തോ​മ​സ് കീ​ച്ചേ​രി​യി​ല്‍, ഒ.​വി. വി​ജ​യ​ന്‍, മാ​ധ​വ​ന്‍ ചി​റ​ക്കാ​ല്‍ എ​ന്നി​വ​ര്‍ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി. സ​മ​ര​നാ​യ​ക​ര്‍​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി.