ഒ​റ്റ ന​ന്പ​ര്‍ ലോ​ട്ട​റി: 1.66 ല​ക്ഷം രൂ​പ​യു​മാ​യി ജ്വ​ല്ല​റി ഉ​ട​മ അ​റ​സ്റ്റി​ൽ
Thursday, September 23, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ്വ​ല്ല​റി​യു​ടെ മ​റ​വി​ല്‍ കേ​ര​ള ഭാ​ഗ്യ​ക്കു​റി​ക്ക് സ​മാ​ന്ത​ര​മാ​യി ഒ​റ്റ ന​ന്പ​ര്‍ ലോ​ട്ട​റി കേ​ന്ദ്രം ന​ട​ത്തി​യ ജ്വ​ല്ല​റി ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ബ​സ്‌​സ്റ്റാ​ന്‍​ഡി​നു പി​ന്നി​ല്‍ അ​ര്‍​ച്ച​ന ഗോ​ള്‍​ഡ് എ​ന്ന​പേ​രി​ല്‍ ജ്വ​ല്ല​റി ന​ട​ത്തു​ന്ന ബ​ജീ​ഷ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​ന്‍, എ​സ്ഐ സ​തീ​ഷ്, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് ലോ​ട്ട​റി വി​റ്റ വ​ക​യി​ല്‍ സൂ​ക്ഷി​ച്ച 1.66 ല​ക്ഷം രൂ​പ​യും നാ​ല് മൊ​ബൈ​ല്‍ ഫോ​ണും മ​റ്റും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ന​ന്പ​ര്‍ നോ​ക്കി​യാ​ണ് സ​മാ​ന്ത​ര ഒ​റ്റ ന​ന്പ​ര്‍ ലോ​ട്ട​റി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​വ​രു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യും ന​ന്പ​ര്‍ കു​റി​ച്ചു​കൊ​ടു​ത്തു​മാ​ണ് സ​മാ​ന്ത​ര ഒ​റ്റ ന​ന്പ​ര്‍ ലോ​ട്ട​റി വ്യാ​പാ​രം ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വ്യാ​ജ ലോ​ട്ട​റി വ്യാ​പാ​ര​കേ​ന്ദ്രം ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​റ്റ ന​ന്പ​ര്‍ ലോ​ട്ട​റി കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മാ​ന്ത​ര ലോ​ട്ട​റി മാ​ഫി​യ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.