സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ കൊ​ണ്ടും കാ​ട്ടാ​ന​ക​ളെ തു​ര​ത്താം
Thursday, September 23, 2021 1:12 AM IST
ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍

കാ​സ​ർ​ഗോ​ഡ്: കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ന്‍ വ​ഴി​ക​ള​ന്വേ​ഷി​ച്ച് ക​ര്‍​ഷ​ക​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ത​ല​പു​ക​യ്ക്കു​മ്പോ​ള്‍ വ​യ​നാ​ട്ടി​ല്‍ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച ചെ​ല​വു​കു​റ​ഞ്ഞൊ​രു മാ​തൃ​ക ഇ​വി​ടെ​യും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​വു​ന്ന​താ​ണെ​ന്ന നി​ര്‍​ദേ​ശ​മു​യ​രു​ന്നു.

വ​യ​നാ​ട് നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്ക​നാ​ട് പ​ള്ളി​വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് സോ​ളാ​ര്‍ പീ​ക്ക് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന കൃ​ഷി​യി​ട​ങ്ങ​ള്‍​ക്ക് ചു​റ്റും നി​ര്‍​ദി​ഷ്ട അ​ക​ല​ത്തി​ല്‍ സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന​യു​ടെ ഉ​യ​രം ക​ണ​ക്കാ​ക്കി​യാ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. നേ​രം ഇ​രു​ട്ടു​ന്ന​തോ​ടെ ഇ​വ ഇ​ട​വി​ട്ട് പ്ര​കാ​ശി​ച്ചു​കൊ​ണ്ടി​രി​ക്കും. മി​ന്നി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ളി​ച്ചം നേ​രി​ട്ട് ക​ണ്ണു​ക​ളി​ലേ​ക്ക് അ​ടി​ക്കു​ന്ന​ത് അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന​തു​മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​കാ​തെ കാ​ട്ടാ​ന​ക​ള്‍ മ​ട​ങ്ങും.

ഒ​ഡി​ഷ​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ​ത്. അ​തു​കൊ​ണ്ട് ഒ​ഡി​ഷ മോ​ഡ​ല്‍ എ​ന്ന​പേ​രി​ലാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

നൂ​ല്‍​പ്പു​ഴ​യി​ല്‍ 30 ഏ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ന് ചു​റ്റു​മാ​യി 40 മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 28 ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 1,24,000 രൂ​പ മാ​ത്ര​മാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഒ​രു ജി​ഐ പൈ​പ്പും മു​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലും അ​തി​നു താ​ഴെ​യാ​യി ആ​ന​യു​ടെ ക​ണ്ണി​ന്‍റെ ഉ​യ​ര​ത്തി​ല്‍ നാ​ലു വ​ശ​ങ്ങ​ളി​ലു​മാ​യി 48 ചെ​റു എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​മ​ട​ങ്ങി​യ​താ​ണ് ഓ​രോ ലൈ​റ്റും. രാ​ത്രി​കാ​ലം മു​ഴു​വ​നും ഇ​വ മി​ന്നി​ക്കൊ​ണ്ടി​രി​ക്കും. ഇ​തേ ജി​ഐ പൈ​പ്പി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ഉ​യ​ര​ത്തി​നു ക​ണ​ക്കാ​യി കൂ​ടു​ത​ല്‍ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ച്ചാ​ല്‍ അ​വ​യേ​യും തു​ര​ത്താ​നാ​കു​മെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

കാ​ട്ടാ​ന​ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍​ക്കും ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ ഈ ​മാ​തൃ​ക സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ന​ബാ​ര്‍​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് നൂ​ല്‍​പ്പു​ഴ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.