കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന ഭ​ര്‍​തൃ​മ​തി​യും കാ​മു​ക​നും റി​മാ​ൻ​ഡി​ല്‍
Wednesday, September 22, 2021 1:25 AM IST
പ​യ്യ​ന്നൂ​ര്‍: കൂ​ട്ടി​യേ​യും ഭ​ര്‍​ത്താ​വി​നേ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം ക​ട​ന്ന ഭ​ര്‍​തൃ​മ​തി​യും കാ​മു​ക​നും റി​മാ​ൻ​ഡി​ല്‍. കോ​റോം കൊ​ക്കോ​ട്ടെ ദി​വ്യ​യേ​യും(34) മാ​ട്ടൂ​ല്‍ നോ​ര്‍​ത്തി​ലെ ഹാ​രി​സി​നേ(40)​യു​മാ​ണ് കോ​ട​തി ജെ​ജെ ആ​ക്ട് പ്ര​കാ​രം റി​മാ​ൻ​ഡ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​സം 26 മു​ത​ല്‍ യു​വ​തി​യെ കാ​ണാ​താ​യ​തെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.11 വ​യ​സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്. മ​റ്റൊ​രു യു​വാ​വി​നൊ​പ്പ​മാ​ണോ യു​വ​തി പോ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​ഒ​ടു​വി​ല്‍ ക​സ​ബ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത്.
സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്ത​തു​ള്‍​പ്പെ​ടെ 4,10,000 രൂ​പ​യും ഒ​ന്‍​പ​തു പ​വ​നു​മാ​യാ​ണ് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം സ്ഥ​ലം വി​ട്ട​ത്. യാ​ത്ര​ക്കി​ട​യി​ല്‍ ഇ​രു​വ​രും സിം​കാ​ര്‍​ഡ് ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​വ​രു​ടെ താ​വ​ളം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു. ആ​ര്‍​ഭാ​ട ജീ​വി​ത​ത്തി​ലെ ചെ​ല​വു​ക​ള്‍ ക​ഴി​ച്ച് യു​വ​തി​യു​ടെ കൈ​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത് ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ മാ​ത്ര​മാ​യി​രു​ന്നു. കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി ഇ​രു​വ​രേ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ര്‍ സി​ഐ മ​ഹേ​ഷ് കെ. ​നാ​യ​ര്‍, എ​സ്ഐ യ​ദു​കൃ​ഷ്ണ​ന്‍, എ​എ​സ്ഐ കെ. ​ദി​ലീ​പ്, ഡി​വൈ​എ​സ്പി​യു​ടെ ക്രൈം ​സ്‌​ക്വാ​ഡം​ഗ​ങ്ങ​ളാ​യ എ​എ​സ്‌​ഐ നി​കേ​ഷ്, സി​പി​ഒ മ​നോ​ജ് മാ​ത​മം​ഗ​ലം എ​ന്നി​വ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​രു​വ​രേ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​യ​ത്.