കോ​ളി​ച്ചാ​ൽ-​ചെ​റു​പു​ഴ റീ​ച്ചി​ലെ ത​ട​സം നീ​ങ്ങി
Tuesday, September 21, 2021 1:43 AM IST
കാ​സ​ർ​ഗോ​ഡ്: മ​ല​യോ​ര ഹൈ​വേ​യി​ലെ കോ​ളി​ച്ചാ​ൽ-​ചെ​റു​പു​ഴ റീ​ച്ചി​ലെ റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. മ​ല​യോ​ര ഹൈ​വേ​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം വ​ന​ഭൂ​മി വ​രു​ന്ന​തി​നാ​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ വൈ​കി​യ​താ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ ത​ട​സ​മാ​യി​രു​ന്ന​ത്. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ ലി​സ്റ്റ് പ്ര​കാ​രം മു​റി​ക്കു​ന്ന മ​ര​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ തു​ക വ​ർ​ധി​പ്പി​ച്ചു ന​ൽ​കാ​ൻ കി​ഫ്ബി ഉ​ത്ത​ര​വാ​യി.
നി​ല​വി​ലു​ള്ള 82 കോ​ടി എ​സ്റ്റി​മേ​റ്റ് തു​ക​യ്ക്ക് പു​റ​മേ ഏ​ഴു കോ​ടി രൂ​പ കൂ​ടി വ​ർ​ധി​പ്പി​ച്ച് 89 കോ​ടി രൂ​പ​യ്ക്കു​ള്ള അ​നു​മ​തി​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യ​ത്. മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്തി​നാ​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ കോ​ളി​ച്ചാ​ൽ-​ചെ​റു​പു​ഴ റീ​ജ​ണി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ 32 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഭാ​ഗ​ത്തെ പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ൾ ടെ​ൻ​ഡ​റി​ലൂ​ടെ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.