ഭൂ​മി വി​ട്ടു​കി​ട്ടാ​നു​ള്ള പ​ദ്ധ​തി​ നി​ര്‍​ദേ​ശം വ​നം​വ​കു​പ്പ് വീ​ണ്ടും മ​ട​ക്കി
Tuesday, September 21, 2021 1:43 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ല​യോ​ര ഹൈ​വേ​യു​ടെ എ​ട​പ്പ​റ​മ്പ്-​കോ​ളി​ച്ചാ​ല്‍ റീ​ച്ചി​ല്‍ 4.322 ഹെ​ക്ട​ര്‍ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച പ​ദ്ധ​തി നി​ര്‍​ദേ​ശം വ​നം​വ​കു​പ്പ് വീ​ണ്ടും മ​ട​ക്കി. ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ലെ ജ​സ്റ്റി​ഫി​ക്കേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ ഒ​പ്പും സീ​ലും പ​തി​ച്ചി​ട്ടി​ല്ലെ​ന്നും വ​ന​ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തി​നു പ​ക​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ല്‍​കു​ന്ന ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ​യ​ല്‍ മ​ട​ക്കി​യ​ത്.
ഈ ​തെ​റ്റു​ക​ള്‍ തി​രു​ത്തി പ​ദ്ധ​തി നി​ര്‍​ദേ​ശം വീ​ണ്ടും സ​മ​ര്‍​പ്പി​ച്ച​തി​നു​ശേ​ഷം വ​നം​വ​കു​പ്പ് വി​ട്ടു​ന​ല്‍​കു​ന്ന ഭൂ​മി​യും മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​യും പ​ക​രം ന​ല്‍​കു​ന്ന ഭൂ​മി​യി​ല്‍ വ​ന​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ചെ​ല​വും അ​ട​ച്ചാ​ല്‍ ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വ​നം​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.
എ​ട​പ്പ​റ​മ്പ്-​കോ​ളി​ച്ചാ​ല്‍ റീ​ച്ചി​ല്‍ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 3.6 കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് സം​ര​ക്ഷി​ത വ​ന​ഭൂ​മി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. പ​ള്ള​ഞ്ചി മു​ത​ല്‍ പ​ള്ള​ത്തു​പാ​റ വ​രെ​യും പാ​ണ്ടി മു​ത​ല്‍ ഏ​വ​ന്തൂ​ര്‍ വ​രെ​യു​മു​ള്ള ഭാ​ഗ​മാ​ണ് ഇ​ത്. പ​ക​രം ന​ല്‍​കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൈ​വ​ശം ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ല്‍ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​യി​ല്‍ അ​മ്പ​ല​ത്ത​റ വി​ല്ലേ​ജി​ലെ ക​മ്മാ​ട​ന്‍​കാ​വി​ലു​ള്ള 22 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യ പ​ദ്ധ​തി​നി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കാ​തി​രു​ന്ന​താ​ണ് വീ​ണ്ടും തി​രി​ച്ച​ടി​യാ​യ​ത്.