മോ​ദി​ക്ക് ആ​ശ​യ​പി​ൻ​ബ​ല​മേ​കാ​ൻ പി​ണ​റാ​യി ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ളെ സി​ല​ബ​സി​ൽ തി​രു​കി​ക്ക​യ​റ്റു​ന്നു: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Tuesday, September 21, 2021 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗാ​ന്ധി​ജി​യെ​യും നെ​ഹ്രു​വി​നെ​യും ആ​സാ​ദി​നെ​യും മ​ല​ബാ​ർ വി​പ്ല​വ​ത്തെ​യും പു​റം​ത​ള്ളി സ​വ​ർ​ക്ക​റെ​യും ബ​ൽ​രാ​ജ് മ​ധോ​ക്കി​നെ​യും മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശ​യ പി​ൻ​ബ​ല​മേ​കാ​ൻ ഇ​വി​ടെ ദേ​ശീ​യ നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ളെ സി​ല​ബ​സി​ൽ തി​രു​കി​ക്ക​യ​റ്റു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് ധ​ർ​ണ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന​തി​ലും അ​ഴി​മ​തി സാ​ർ​വ​ത്രി​ക​മാ​ക്കു​ന്ന​തി​ലും ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ലും മോ​ദി സ​ർ​ക്കാ​രും പി​ണ​റാ​യി ഭ​ര​ണ​കൂ​ട​വും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളെ​പ്പോ​ലെ ഒ​രു​മി​ച്ചു പ​റ​ക്കു​ക​യാ​ണ്. മോ​ദി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു തു​ല​ക്കു​മ്പോ​ൾ പി​ണ​റാ​യി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ കൊ​ള്ള​യ​ടി​ക്കു​ന്നു.
ദേ​ശീ​യ​ത​ല​ത്തി​ൽ ആ​ർ​എ​സ് എ​സ് മു​സ്‌​ലിം-​ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​മ്പോ​ൾ കേ​ര​ള​ത്തി​ൽ സി​പി​എം ക്രി​സ്ത്യ​ൻ മു​സ്‌​ലിം സ​മൂ​ഹ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ചു ചോ​ര നു​ണ​യു​ന്നു.​ആ​ഗോ​ള വി​പ​ണി​യി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഇ​ടി​യു​മ്പോ​ഴും ഇ​ന്ത്യ​യി​ൽ മോ​ദി അ​ത് വാ​ണം പോ​ലെ ഉ​യ​ർ​ത്തു​ക​യാ​ണ്. വ​ർ​ധി​ത വി​ല​യു​ടെ നി​കു​തി​യി​ൽ ക​ണ്ണു​ന​ട്ട് പി​ണ​റാ​യി മോ​ദി വാ​ഴ്ച​യ്ക്ക് ദീ​ർ​ഘാ​യു​സ് നേ​രു​ക​യാ​ണ്, അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു.
എം.​പി. ജാ​ഫ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ, പി.​വി. സു​രേ​ഷ്, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, എ. ​സി.​എ. ല​ത്തീ​ഫ്, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, വി. ​ഗോ​പി, എ​ൻ. ര​ത്നാ​ക​ര​ൻ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, സി.​എം. കാ​ദ​ർ ഹാ​ജി, പാ​ലാ​ട്ട് ഇ​ബ്രാ​ഹിം, സി. ​ഹ​മീ​ദ്, കെ.​പി. ബാ​ല​കൃ​ഷ്‌​ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, മു​ബാ​റ​ക് ഹ​സൈ​നാ​ർ ഹാ​ജി, ബാ​ബു​രാ​ജ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.