എ​യിം​സ് കാ​സ​ർ​ഗോ​ട്ട് സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം: വൈ​എം​സി​എ
Tuesday, September 21, 2021 1:43 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ല്‍ എ​യിം​സ് അ​നു​വ​ദി​ച്ചു​കി​ട്ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ താ​ത്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്ന് വൈ​എം​സി​എ ജി​ല്ലാ നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും അ​വി​ക​സി​ത ജി​ല്ല​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ രൂ​പീ​കൃ​ത​മാ​യ കാ​സ​ര്‍​ഗോ​ഡ്.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ വി​ഷ​മ​ഴ​യു​ടെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ജി​ല്ല​യി​ലു​ണ്ട്. ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും പി​ന്നോ​ക്ക​മാ​ണ്. എ​യിം​സ് അ​നു​വ​ദി​ച്ചു​കി​ട്ടാ​ന്‍ ബ​ഹു​ജ​ന​സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
നേ​തൃ​സം​ഗ​മം സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഏ​ബ്ര​ഹാം കു​രു​വി​ള, എ​ന്‍.​വി. മാ​ത്യു, ജോ​സ് കു​സു​മാ​ല​യം, ഷി​ജി​ത് തോ​മ​സ്, ജോ​സ് മാ​ത്യു, ജ​യ്‌​സ​ണ്‍ കാ​വു​പു​ര​യ്ക്ക​ല്‍, ജോ​സ​ഫ് തോ​മ​സ്, ജി​ജി ജോ​സ​ഫ്, ജോ​സ് പാ​ല​ക്കു​ടി, ജി​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ബി വാ​ഴ​ക്കാ​ല സ്വാ​ഗ​ത​വും മാ​ത്യു ജോ​ര്‍​ജ് ന​ന്ദി​യും പ​റ​ഞ്ഞു.