ന്യു​മോ​ണി​യ: അ​മ്മ​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ചു
Monday, September 20, 2021 10:29 PM IST
ഉ​പ്പ​ള: പ്ര​സ​വ​ത്തി​നു​ശേ​ഷം മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക​യും കു​ഞ്ഞും ന്യൂ​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു. പൈ​വ​ളി​ഗെ ഗ​വ. സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും ഉ​പ്പ​ള കൊ​ണ്ട​ഹോ​രി​യി​ലെ പ​രേ​ത​നാ​യ ഇ​സ്മാ​യി​ൽ-​അ​വ്വ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും ത​ല​ശേ​രി സ്വ​ദേ​ശി മു​സ്ത​ഫ​യു​ടെ ഭാ​ര്യ​യു​മാ​യ ഷ​ഹ​നാ​സ് ബാ​നു(30)​വാ​ണ് മ​രി​ച്ച​ത്.

10 ദി​വ​സം മു​ന്പാ​ണ് ഷ​ഹ​നാ​സ് ആ​ണ്‍ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ഷ​ഹ​നാ​സി​ന്‍റെ ആ​ദ്യ പ്ര​സ​വ​മാ​യി​രു​ന്നു ഇ​ത്. അ​തി​നി​ടെ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കു​ഞ്ഞ് ന്യു​മോ​ണി​യ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഷ​ഹ​നാ​സ് മ​ര​ണ​പ്പെ​ട്ട​ത്. ഏ​താ​നും ദി​വ​സം മു​ന്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷ​ഹ​നാ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് നെ​ഗ​റ്റീ​വാ​യി. ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഷ​ഹ​നാ​സ് വി​വാ​ഹി​ത​യാ​യ​ത്.