ചി​റ്റാ​രി​ക്കാ​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി പ​ര​പ്പ ഐ​സി​ഡി​എ​സ്
Sunday, September 19, 2021 1:30 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ 2019-20 വ​ര്‍​ഷ​ത്തെ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച അ​ങ്ക​ണ​വാ​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ ചി​റ്റാ​രി​ക്കാ​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി പ​ര​പ്പ ഐ​സി​ഡി​എ​സ് ടീം ​അം​ഗ​ങ്ങ​ളെ​ത്തി.
പ​ര​പ്പ ബ്ലോ​ക്ക് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ എം.​കെ. ധ​ന​ല​ക്ഷ്മി ചി​റ്റാ​രി​ക്കാ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക വി.​എം. മാ​യ​യ്ക്കും ഹെ​ല്‍​പ​ര്‍ കെ. ​പു​ഷ്പ​ല​ത​യ്ക്കും മ​ധു​രം കൈ​മാ​റി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ സി. ​സ​വി​ത, നി​ഷ ന​മ്പ​പൊ​യി​ല്‍, എം. ​ആ​ശാ​ല​ത, ജീ​വ​ന​ക്കാ​രാ​യ കെ. ​വി​നോ​ദ് കു​മാ​ര്‍, എ. ​ദി​ലീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
പ​ര​പ്പ ഐ​സി​ഡി​എ​സി​നു കീ​ഴി​ല്‍ ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് സം​സ്ഥാ​ന അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​ത്.