ആ​ട് ച​ന്ത​യു​മാ​യി കു​ടും​ബ​ശ്രീ
Saturday, September 18, 2021 1:21 AM IST
ഭീ​മ​ന​ടി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, വെ​സ്റ്റ് എ​ളേ​രി സി​ഡി​എ​സ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലീ​റ്റ് 2021 എ​ന്ന​പേ​രി​ൽ മ​ല​ബാ​റി ഫെ​സ്റ്റ് ആ​ട് ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ആ​ടു വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ആ​ടു​ക​ളെ വി​റ്റ​ഴി​ക്കാ​നും, കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ആ​ടു​ക​ളെ വാ​ങ്ങാ​നു​മു​ള്ള വി​പു​ല​മാ​യ അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് കു​ടും​ബ​ശ്രീ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ട് ഗ്രാ​മ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.
20നു ​രാ​വി​ലെ 10 മു​ത​ൽ ച​ട്ട​മ​ല​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ആ​ടു ഗ്രാ​മ പ്ര​ഖ്യാ​പ​നം ന​ട​ത്തും. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.