കോ​ള​ജ് വി​ട്ടെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, September 17, 2021 10:35 PM IST
കു​മ്പ​ള: കോ​ള​ജ് വി​ട്ടെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ദേ​വി​മ​ഠ​ത്തി​ന​ടു​ത്തെ ച​ന്ദ്ര​ഹാ​സ-വ​ന​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സ്‌​നേ​ഹ(17)​യാ​ണു മ​രി​ച്ച​ത്. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈകുന്നേരം അ​ഞ്ചോടെ കോ​ള​ജി​ല്‍​നി​ന്നു വീ​ട്ടി​ലെ​ത്തി​യശേ​ഷം ക​ത​ക​ട​ച്ച് മു​റി​യി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​മ്മ ജ​ന​ല്‍​ഗ്ലാ​സ് ത​ക​ര്‍​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് ഫാ​നി​ല്‍ തൂ​ങ്ങി​യനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

മു​റി​യി​ല്‍​നി​ന്ന് ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി. കുറിപ്പും പെ​ണ്‍​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കണ്ണൂർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ള്‍: കി​ര​ണ്‍, മോ​ക്ഷ, സ്വാ​തി.