ഇ​ര​ട്ട പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് മേ​രീ​സ്
Friday, September 17, 2021 8:35 AM IST
ചി​റ്റാ​രി​ക്കാ​ല്‍: കൃ​ഷി​വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ന് ഇ​ര​ട്ട പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ തി​ള​ക്കം. സ്‌​കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​തി​നൊ​പ്പം മു​ഖ്യാ​ധ്യാ​പ​ക​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ സി​സ്റ്റ​ര്‍ ബീ​ന വ​ര്‍​ഗീ​സി​ന് ല​ഭി​ച്ച മൂ​ന്നാം​സ്ഥാ​ന​വും സ്‌​കൂ​ളി​ന് നേ​ട്ട​മാ​യി.
കു​ട്ടി​ക​ള്‍​ക്ക് കൃ​ഷി​യു​ടെ​യും പ്ര​കൃ​തി സ്‌​നേ​ഹ​ത്തി​ന്‍റെ​യും ന​ല്ല പാ​ഠ​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം 2015-16 അ​ധ്യാ​യ​ന​വ​ര്‍​ഷം മു​ത​ലാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു​മൊ​പ്പം ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും കാ​ര്‍​ഷി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​റ​ഞ്ഞ പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്നു. ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, കാ​ബേ​ജ്, കോ​ളി​ഫ്‌​ള​വ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളാ​യി വി​ള​യി​ച്ചെ​ടു​ത്ത​ത്.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ബീ​ന​യ്‌​ക്കൊ​പ്പം സി​സ്റ്റ​ര്‍ വി.​ജെ. ആ​നീ​സ്, സി​സ്റ്റ​ര്‍ ഗ്രേ​സി, സി​സ്റ്റ​ര്‍ ലീ​മ എ​ന്നി​വ​രും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ജ​ന​മാ​യ സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷം ജീ​വ​സു​റ്റ​താ​ക്കാ​ന്‍ സി​സ്റ്റ​ര്‍​മാ​ര്‍​ക്കൊ​പ്പം മ​റ്റ് അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ര്‍​ന്ന് പ​ച്ച​ക്ക​റി കൃ​ഷി തു​ട​ര്‍​ന്നു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.
കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ഉ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ​നി​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​യ​ഞ്ഞ് സ്‌​കൂ​ള്‍ വീ​ണ്ടും തു​റ​ക്കു​മ്പോ​ഴും ഹ​രി​ത വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​മൃ​ദ്ധി​യി​ലേ​ക്കാ​ണ് കു​ട്ടി​ക​ള്‍ വീ​ണ്ടു​മെ​ത്തു​ക.