കോ​വി​ഡി​ന്‍റെ "ക​രു​ത​ലി​ല്‍' പ​ഞ്ചാ​ബി യു​വാ​വി​ന് പു​ന​ര്‍​ജ​ന്മം
Thursday, August 5, 2021 12:45 AM IST
പ​യ്യ​ന്നൂ​ര്‍: ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​വി​ഡി​ന്‍റെ സ​മൂ​ഹ​വ്യാ​പ​നം വ​ര്‍​ധി​ച്ച​പ്പോ​ൾ മു​ന്‍​ക​രു​ത​ലാ​യി തെ​രു​വി​ല്‍ അ​ല​ഞ്ഞു​ന​ട​ന്ന​വ​രെ പു​ന​ര​ധി​വ​സി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പോ​ലും വി​ചാ​രി​ച്ചി​ല്ല ഇ​തൊ​രു പു​ണ്യ​മാ​യി തീ​രു​മെ​ന്ന്. എ​ന്നാ​ല്‍ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളെ​ത്തു​ട​ര്‍​ന്ന് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന പ​ഞ്ചാ​ബ് അ​മൃ​ത്‌​സ​റി​ലെ ഒ​രു യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​യാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നും ആ ​ക​രു​ത​ൽ ഒ​രു നി​മി​ത്ത​മാ​യി.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലാ​യി ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന​വ​രെ പി​ടി​കൂ​ടി പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കു​ക എ​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മു​മ്പ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ക്കി​യി​രു​ന്ന യു​വാ​വി​നെ വീ​ണ്ടും പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ ന​ട​ത്തി​വ​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍​നി​ന്നു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ ജീ​വി​തം. ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ നി​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ള്‍ മു​ഷി​ഞ്ഞു നാ​റി​യ വ​സ്ത്ര​വും ദു​ര്‍​ഗ​ന്ധ​വു​മാ​യി ക​ട​വ​രാ​ന്ത​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.
കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യു​ള്ള​തി​നാ​ല്‍ പ​ല​രും ന​ഗ​ര​സ​ഭ​യി​ലും പോ​ലീ​സി​ലും പ​രാ​തി​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ളെ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​ന്ന​ത്തെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സും ഐ​ആ​ര്‍​പി​സി പ്ര​വ​ര്‍​ത്ത​ക​രും കൗ​ണ്‍​സി​ല​ര്‍​മാ​രും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.
ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​ഴോം പൊ​ടി​ത്ത​ട​ത്തെ ഗാ​ര്‍​ഡി​യ​ന്‍ എ​യ്ഞ്ച​ല്‍​സി​ല്‍ താ​മ​സി​പ്പി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​മാ​യി സ്ഥാ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന റ​ഷീ​ദ് ഖ​ദ്ദാ​ഫി​യെ​ത്തി ഇ​യാ​ളെ ഏ​റ്റെ​ടു​ത്തു. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. അ​വി​ടു​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഗാ​ര്‍​ഡി​യ​ന്‍ എ​യ്ഞ്ച​ല്‍​സി​ല്‍ തി​രി​ച്ചെ​ത്തി ഓ​ര്‍​മ തി​രി​ച്ചു​കി​ട്ടി​യ​തോ​ടെ​യാ​ണ് പേ​ര് സോ​ന​യെ​ന്നാ​ണെ​ന്നും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ടെ​ന്നും വീ​ട് പ​ഞ്ചാ​ബി​ലാ​ണെ​ന്നും ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​ബി​ലെ മ​ല​യാ​ളി ഡോ​ക്ട​റാ​യ അ​ബ്ദു​ള്‍ മ​ജീ​ദാ​ണ് വീ​ട്ടു​കാ​രെ ക​ണ്ടെ​ത്തി വി​വ​രം ന​ല്‍​കി​യ​ത്.
ഇ​ന്ന​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യ സോ​ന​യെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​ല​ളി​ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി യാ​ത്ര​യാ​ക്കി. റ​ഷീ​ദ് ഖ​ദ്ദാ​ഫി, താ​ലൂ​ക്ക് ആ​ശു​പ​ത്രി പി​ആ​ര്‍​ഒ ജാ​ക്‌​സ​ണ്‍ ഏ​ഴി​മ​ല എ​ന്നി​വ​രും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ഗാ​ര്‍​ഡി​യ​ന്‍ എ​യ്‌​ഞ്ച​ല്‍​സി​ലെ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ മി​ഥി​ലാ​ജ്, എം.​പി.​അ​ബ്ദു​ള്ള എ​ന്നി​വ​രോ​ടൊപ്പ​മാ​ണ് പ​ഞ്ചാ​ബ് യാ​ത്ര. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന ഡോ.​അ​ബ്ദു​ള്‍ മ​ജീ​ദ് സോ​ന​യെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് റ​ഷീ​ദ് ഖ​ദ്ദാ​ഫി പ​റ​ഞ്ഞു.
ഓ​ര്‍​മ​യി​ല്‍​നി​ന്നു​പോ​ലും മ​റ​ഞ്ഞു​പോ​യ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട​പ്പി​റ​പ്പു​ക​ളെ​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം കാ​ണാ​ന്‍ ക​ഴി​യു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​പ​റ​ഞ്ഞു​ള്ള സോ​ന​യു​ടെ യാ​ത്ര.