അ​ജി​ത്തി​ന് മാ​സി​ന്‍റെ കൈ​ത്താ​ങ്ങ്
Thursday, August 5, 2021 12:45 AM IST
ഒ​ട​യം​ചാ​ൽ: മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി കാ​ത്ത​ലി​ക് ഹെ​ല്‍​ത്ത് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ഭി​ന്ന​ശേ​ഷി സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ട​യം​ചാ​ലി​ലെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന അ​ജി​ത്ത് ബാ​ല​ന് വാ​ക്ക​ർ ന​ൽ​കി.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ വാ​ക്ക​ർ വി​ത​ര​ണം ചെ​യ്തു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ന്‍ തോ​മ​സ് ക​ണ്ടോ​ത്ത്, അ​സി.​സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ന്‍ കു​ട്ട​ക​ല്ലു​ങ്ക​ല്‍, ഒ​ട​യം​ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ബി​ജി പ​ല്ലൂ​നി​യി​ല്‍, വാ​ര്‍​ഡ്‌ മെം​ബ​ര്‍​മാ​രാ​യ ആ​ന്‍​സി ജോ​സ​ഫ്, ജി​നി ബി​നോ​യ്, അ​ജി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
മാ​സ് ന​ട​പ്പി​ലാ​ക്കു​ന്ന സി​ബി​ആ​ര്‍ പ​ദ്ധ​തി​യി​ലെ അം​ഗ​മാ​ണ് അ​ജി​ത്ത്.