കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Thursday, August 5, 2021 12:44 AM IST
ക​രി​ന്ത​ളം: കാ​ലി​ച്ചാ​മ​രം - പ​ര​പ്പ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രി​ക്കു​ള​ത്ത് ധ​ര്‍​ണ ന​ട​ത്തി. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ര​ണം കാ​ലാ​കാ​ല​ങ്ങ​ളാ​യി ഈ ​ഡി​വി​ഷ​നെ പ്ര​തി​നി​ധി​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ല്‍ സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ലേ​ക്ക് മാ​റ്റു​മെ​ന്നും ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍ പ​റ​ഞ്ഞു.
ഈ ​റോ​ഡി​നു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച തു​ക പ്രൊ​ജ​ക്ട് റി​വി​ഷ​ന്‍ സ​മ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​വി​ടു​ത്തെ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ അ​വ​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​തും ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​വു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​ഒ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. ചി​ത്ര​ലേ​ഖ, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് റെ​ജി തോ​ക്ക​നാ​ട്ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജേ​ഷ് പു​തു​ക്കു​ന്ന്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ള്‍ മാ​ത്യു, രാ​ജീ​വ​ന്‍ ക​ക്കാ​ണ​ത്ത്, പി.​വി. ശ്രീ​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.