യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി
Thursday, August 5, 2021 12:44 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ലാ​വ്‌​ലി​ന്‍ കേ​സി​ലെ വി​ധി ഭ​യ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​പ്പോ​ള്‍ സു​പ്രീം​കോ​ട​തി മു​മ്പാ​കെ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മ​ന്ത്രി ശി​വ​ന്‍​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ത്ത​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍.
മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്(​ജേ​ക്ക​ബ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ക്‌​സ് ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, പി.​കെ. ഫൈ​സ​ല്‍, എം.​ടി.​പി. ക​രീം, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, മ​ടി​യ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, കെ.​വി. മു​കു​ന്ദ​ന്‍, പി.​വി. ഗോ​പാ​ല​ന്‍, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.