നൂ​റു​മേ​നി തി​ള​ക്ക​വു​മാ​യി സ്‌​കൂ​ളുകൾ
Wednesday, August 4, 2021 1:06 AM IST
സെ​ന്‍റ് എ​ലി​സ​ബ​ത്ത്
കോ​ണ്‍​വെ​ന്‍റ് വെ​ള്ള​രി​ക്കു​ണ്ട്
വെ​ള്ള​രി​ക്കു​ണ്ട്: പ​ന്ത്ര​ണ്ടാം ക്ലാ​സി​നൊ​പ്പം സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ലും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ന് നൂ​റു​മേ​നി​യു​ടെ തി​ള​ക്കം. പ​രീ​ക്ഷ​യെ​ഴു​തി​യ 47 വി​ദ്യാ​ര്‍​ഥി​ക​ളും 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി. ക്ലാ​രി​സ് ആ​ന്‍റണി (98.6), മ​രി​യ സാ​ജു (98.4), ആ​ന്‍.ജെ. ​തോ​മ​സ് (97.2), മെ​റ്റി​ല്‍​ഡ വി​നോ​ദ് (96.2) എ​ന്നി​വ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ ഗ്രേ​ഡ് നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജ്യോ​തി മ​ലേ​പ​റ​മ്പി​ലും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.
ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് കാ​ഞ്ഞ​ങ്ങാ​ട്
കാ​ഞ്ഞ​ങ്ങാ​ട്: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന് നൂ​റു​മേ​നി. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 96 കു​ട്ടി​ക​ളി​ല്‍ 21 പേ​ര്‍ 95 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി. 20 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​വ​ണ്‍ ഗ്രേ​ഡ് നേ​ടി. 99.2 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ ആ​ന​ന്ദ് ശ്രീ​ധ​റാ​ണ് ഒ​ന്നാ​മ​ത്. വി​ജ​യി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ബി​നോ​യ് കെ. ​ഫ്രാ​ന്‍​സി​സ്, മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി ജോ​ണ്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ലി​ബീ​ഷ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.
ചെ​റു​പ​ന​ത്ത​ടി
സെ​ന്‍റ് മേ​രീ​സ്
പ​ന​ത്ത​ടി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​തി​ന​ഞ്ചാം വ​ര്‍​ഷ​വും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍. 48 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 44 പേ​ര്‍ ഡി​സ്റ്റിം​ഗ്ഷ​നും നാ​ലു​പേ​ര്‍ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 18 പേ​ര്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി.