വാ​ക്‌​സി​ന്‍ ക്ഷാ​മ​ത്തി​ന് കാ​ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട്: പി.​സി.​തോ​മ​സ്
Wednesday, August 4, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്:​ കേ​ര​ള​ത്തി​ലെ വാ​ക്‌​സി​ന്‍ ക്ഷാ​മം അ​ഴി​മ​തി​യി​ല്‍ കു​ളി​ച്ച ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട് കൊ​ണ്ട് ഉ​ണ്ടാ​യ​താ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി.​തോ​മ​സ്.
എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​ത് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​യി​ട്ടും ഇ​തി​നാ​യി ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ല്‍ ഇ​ട​തു സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി കു​റ​ച്ചു​നാ​ള്‍ മ​റ്റു ജോ​ലി​ക​ള്‍ മാ​റ്റി​വച്ച് കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ താ​ല്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നും തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.