രണ്ടിടങ്ങളിൽ ലോറി അപകടം
Wednesday, August 4, 2021 1:05 AM IST
ബ​ദി​യ​ടു​ക്ക: ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കു​ലോ​റി മ​തി​ലി​ലി​ടി​ച്ച് ത​ക​ര്‍​ന്ന് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല്‍​ത്ത​ങ്ങാ​ടി​യി​ല്‍ നി​ന്നും റ​ബ​റു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഡ്രൈ​വ​ര്‍ തൊ​ടു​പു​ഴ സ്വ​ദേ​ശി സാ​ബു(45)​വി​നെ കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ള​ത്ത​ടു​ക്ക​യ്ക്ക് സ​മീ​പ​ത്തെ വ​ള​വി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.
ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്ന് അ​ക​ത്തു കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
ചെ​റു​വ​ത്തൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും മ​ല്‍​സ്യം ക​യ​റ്റി മം​ഗ​ളു​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ചെ​റു​വ​ത്തൂ​ര്‍ ഐ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. തൃ​ക്ക​രി​പ്പൂ​രി​ല്‍ നി​ന്നും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ലോ​റി മു​ക​ളി​ലേ​ക്ക് വ​ണ്ടി ക​യ​റ്റി​യ​ത്.