789 പേ​ര്‍​ക്ക് കോ​വി​ഡ്, 685 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Wednesday, August 4, 2021 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 789 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.4 ശതമാനമാണ്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 685 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 7007 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 350 ആ​യി ഉ​യ​ര്‍​ന്നു. 109553 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 101672 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
വീ​ടു​ക​ളി​ല്‍ 25820 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1248 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 27068 പേ​രാ​ണ്. പു​തി​യ​താ​യി 1479 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 5937 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1800 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.