പ​ന​ത്ത​ടിയി​ല്‍ പുതിയ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Wednesday, August 4, 2021 1:05 AM IST
പ​ന​ത്ത​ടി: നി​ലാ​വ് പ​ദ്ധ​തി​പ്ര​കാ​രം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ലും നി​ല​വി​ലു​ള്ള അ​ണ്‍​മീ​റ്റേ​ര്‍​ഡ് ബ​ള്‍​ബു​ക​ള്‍ മാ​റ്റി മീ​റ്റേ​ര്‍​ഡ് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ കെ.​ജെ ജെ​യിം​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യാ​യ ചെ​മ്പേ​രി മു​ത​ല്‍ കോ​ളി​ച്ചാ​ല്‍ വ​രെ പ​ഴ​യ​തും പു​തി​യ​തു​മാ​യി ഏ​ക​ദേ​ശം 236 ബ​ള്‍​ബു​ക​ളെ​ങ്കി​ലും മാ​റ്റി​സ്ഥാ​പി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ സം​സ്ഥാ​ന​പാ​ത​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളും കോ​ളി​ച്ചാ​ല്‍, പ​ന​ത്ത​ടി, ബ​ളാ​ന്തോ​ട്, ചാ​മു​ണ്ഡി​ക്കു​ന്ന്, പാ​ണ​ത്തൂ​ര്‍, ചെ​മ്പേ​രി ടൗ​ണു​ക​ളും സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ ഇ​രു​ട്ടി​ലാ​കു​ന്ന നി​ല​വി​ലെ സ്ഥി​തി മാ​റ്റാ​നാ​കൂ​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.