അ​തി​ര്‍​ത്തി​യി​ല്‍ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ര്‍​ണാ​ട​ക
Wednesday, August 4, 2021 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ മ​ല​യാ​ളി യാ​ത്ര​ക്കാ​രെ വ​ല​ച്ച് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലെ 24 മ​ദ്യ​ഷാ​പ്പു​ക​ള്‍ അ​ട​ച്ചു. മം​ഗ​ളൂ​രു, ബ​ണ്ട്വാ​ള്‍, പു​ത്തൂ​ര്‍, സു​ള്ള്യ താ​ലൂ​ക്കു​ക​ളി​ലെ മ​ദ്യ​ഷോ​പ്പു​ക​ളാ​ണ് അ​ട​ച്ച​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്ന​ലെ മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച എ​ല്ലാ രോ​ഗി​ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​ത​ന്നെ ക​ട​ത്തി​വി​ട്ടി​രു​ന്നു.

ര​ണ്ടു ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കു​പോ​ലും 72 മ​ണി​ക്കൂ​ര്‍ മു​മ്പെ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന ക​ര്‍​ണാ​ട​ക​യു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ്, സി​പി​എം, മു​സ്‌​ലിം ലീ​ഗ് എ​ന്നീ പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ നേ​രം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ടോ​ള്‍ ഗേ​റ്റി​ല്‍​നി​ന്ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. രാ​ജ്യ​ത്തി​ന്‍റെ വാ​ക്‌​സി​ന്‍ ന​യ​ത്തെ​യാ​ണ് ക​ര്‍​ണാ​ട​ക ഈ ​ന​ട​പ​ടി​യി​ലൂ​ടെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് സി​പി​എം നേ​താ​വ് കെ.​ആ​ര്‍.​ജ​യാ​ന​ന്ദ പ​റ​ഞ്ഞു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍​പോ​ലും ര​ണ്ടു ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത ഇ​ന്ത്യ​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ഴാ​ണ് ക​ര്‍​ണാ​ട​ക ഈ ​വി​ചി​ത്ര നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹ​ര്‍​ഷാ​ദ് വോ​ര്‍​ക്കാ​ടി പ​റ​ഞ്ഞു. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ത​ല​പ്പാ​ടി​യി​ലെ​ത്തി​യ ക​ര്‍​ണാ​ട​ക എ​ഡി​ജി​പി സി.​എ​ച്ച്.​പ്ര​താ​പ് റെ​ഡ്ഡി പ​റ​ഞ്ഞു. ട്രെ​യി​നി​ലെ​ത്തു​ന്ന നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത മ​ല​യാ​ളി യാ​ത്ര​ക്കാ​ര്‍​ക്കാ​യി മം​ഗ​ളൂ​രു ടൗ​ണ്‍ ഹാ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യും ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റും ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മാ​ക്കൂ​ട്ടം അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വ്യാ​പാ​രി​ക​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.