കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കേ​ര​ള​ത്തി​ല​ല്ലേ?
Monday, August 2, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്തൊ​ക്കെ മാ​റി​യാ​ലും കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്ക് മാ​ത്രം യാ​തൊ​രു മാ​റ്റ​വു​മി​ല്ല. പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​ന​ത്തി​ലാ​ണ് ഏ​റ്റ​വും പു​തി​യ അ​വ​ഗ​ണ​ന. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യ​സ വ​കു​പ്പ് സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ പു​തി​യ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ നി​യ​മ​ന​ത്തി​ന്‍റെ​യും സ്ഥ​ലം​മാ​റ്റ​ങ്ങ​ളു​ടെ​യും പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് തു​ട​ങ്ങി​യ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​പോ​ലും പ്രി​ന്‍​സി​പ്പ​ലി​നെ നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡി​നെ മാ​ത്രം പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. ഒ​രു സൂ​പ്ര​ണ്ടി​നെ പോ​ലും നി​യ​മി​ക്കാ​തെ​യാ​ണ് ഇ​പ്പോ​ഴും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്-​ഒ​ന്ന്, ആ​ര്‍​എം​ഒ-​ഒ​ന്ന്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍-​നാ​ല് എ​ന്നീ ത​സ്തി​ക​ക​ളി​ലും ആ​ളി​ല്ല. 28 സീ​നി​യ​ര്‍ റ​സി​ഡ​ന്‍റു​ക​ളി​ല്‍ 19 എ​ണ്ണം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. നി​യ​മി​ച്ച ഒ​മ്പ​തു​പേ​രി​ല്‍ ആ​റു പേ​ര്‍ വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റി​ല്‍ ജി​ല്ല​യ്ക്ക് പു​റ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ജൂ​ണി​യ​ര്‍ റ​സി​ഡ​ന്‍റു​മാ​രി​ല്‍ 24 ല്‍ 20 ​ഉം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി വാ​മ​നാ​യി​രു​ന്നു ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല. ഇ​ദ്ദേ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​വ​ധി​യി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സി​നാ​ണ് ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യു​ടെ അ​ധി​ക​ചു​മ​ത​ല കൂ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പ്ര​തീ​ക്ഷി​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ ഇ​താ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നോ​ട് ജി​ല്ല​യി​ലെ ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യോ​ട് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.