രണ്ടിടങ്ങളിൽ മദ്യം പിടികൂടി
Monday, August 2, 2021 1:04 AM IST
രാ​ജ​പു​രം: സ്‌​കൂ​ട്ടി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി. 180 മി​ല്ലീ ലി​റ്റ​റി​ന്‍റെ 72 കു​പ്പി മ​ദ്യ​മാ​ണ് ബ​ളാം​തോ​ട് വ​ച്ച് രാ​ജ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചാ​മു​ണ്ഡി​ക്കു​ന്നി​ലെ ഷി​ജു​കു​മാ​റി(41)​നെ അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ടി​യും പി​ടി​ച്ചെ​ടു​ത്തു. ചാ​മു​ണ്ഡി​ക്കു​ന്നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​റെ നാ​ളു​ക​ളാ​യി ക​ര്‍​ണാ​ട​ക മ​ദ്യ​ത്തി​ന്‍റെ വി​ല്‍​പ​ന ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു.
രാ​ജ​പു​രം സി​ഐ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്‌​ഐ കെ. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​കൂ​ട്ടി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യം പി​ടി​കൂ​ടി​യ​ത്.
തൃ​ക്ക​രി​പ്പൂ​ര്‍: ഉ​ദി​നൂ​ര്‍ മാ​ച്ചി​ക്കാ​ട്ട് ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് 18 കെ​യ്‌​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 864 പാ​യ്ക്ക​റ്റ് ക​ര്‍​ണാ​ട​ക മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ച്ചി​ക്കാ​ട്ടെ കെ. ​വി​ഷ്ണു(20)​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
ഈ ​പ്ര​ദേ​ശ​ത്ത് നി​രോ​ധി​ത മ​ദ്യ​വി​ല്‍​പ​ന വ്യാ​പ​ക​മാ​ണെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​സ്ദു​ര്‍​ഗ് എ​ക്സൈ​സ് സി​ഐ ഡി. ​അ​രു​ണ്‍, ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി. ​അ​ശോ​ക​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​പ്ര​ശാ​ന്ത്, കെ. ​ദി​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.