സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ് സ്‌​കാ​ര്‍​ഫ് ദി​നം ആ​ച​രി​ച്ചു
Monday, August 2, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ് സ്‌​കാ​ര്‍​ഫ് ദി​നം ജി​ല്ല​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ്ര​ഗി​രി റോ​വേ​ര്‍​സ് ആ​ൻ​ഡ് റേ​ഞ്ചേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യെ സ്‌​കാ​ര്‍​ഫ് അ​ണി​യി​ച്ച് സ്‌​നേ​ഹ​സ​മ്മാ​ന​മാ​യി വൃ​ക്ഷ​ത്തൈ ന​ല്‍​കി. സ​മ്മാ​ന​മാ​യി ല​ഭി​ച്ച ല​ക്ഷ്മി ത​രു ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട്ടു.
ക​ള​ക്ട​റേ​റ്റ് സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി. ​പ്ര​ഭാ​ക​ര​ന്‍, റോ​വ​ര്‍ വി​ഭാ​ഗം ജി​ല്ലാ ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് സി. ​ക​ള​നാ​ട്, റോ​വ​ര്‍ ലീ​ഡ​ര്‍ ഷി​ജി​ത് ആ​ര്‍. ക​ള​നാ​ട്, റേ​ഞ്ചേ​ഴ്‌​സ് ലീ​ഡ​ര്‍​മാ​രാ​യ മി​നി ഭാ​സ്‌​ക​ര്‍, ത​ങ്ക​മ​ണി രാ​മ​കൃ​ഷ്ണ​ന്‍, ര​ഞ്ജി​നി സു​രേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.