ജി​ല്ലാ ജ​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ല​മാ​യി​ല്ല; തി​ങ്ങി​നി​റ​ഞ്ഞ് ജ​യി​ലു​ക​ള്‍
Monday, August 2, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ ജി​ല്ലാ ജ​യി​ലി​ന് ഇ​നി​യും സ്ഥ​ലം ക​ണ്ടെ​ത്താ​നാ​കാ​തെ ജ​യി​ല്‍ വ​കു​പ്പ് വ​ല​യു​മ്പോ​ള്‍ ത​ട​വു​കാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞ് ജി​ല്ല​യി​ലെ ജ​യി​ലു​ക​ള്‍. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ല്‍, കാ​സ​ര്‍​ഗോ​ഡ് സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍, ചീ​മേ​നി തു​റ​ന്ന ജ​യി​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ജ​യി​ലു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ചീ​മേ​നി​യി​ല്‍ റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. കാ​ഞ്ഞ​ങ്ങാ​ട്ട് നൂ​റു​പേ​രെ മാ​ത്രം പാ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​യു​ള്ളു. എ​ന്നാ​ല്‍ 150-ല്‍ ​പ​രം ത​ട​വു​കാ​ര്‍ ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് 70 ത​ട​വു​കാ​രെ മാ​ത്രം പാ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​യു​ള്ളു. ഇ​വി​ടെ നൂ​റി​ല്‍​പ്പ​രം ത​ട​വു​കാ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്നു. റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ സ്ഥ​ല​പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഓ​രോ മാ​സ​വും കു​റ​ച്ചു​പേ​രെ ക​ണ്ണൂ​രി​ലെ ജ​യി​ലു​ക​ളി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റി​യ ത​ട​വു​കാ​രോ​ടൊ​പ്പം പാ​ര്‍​പ്പി​ച്ച ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ്നി​ന്നു​ള്ള റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ ഇ​നി ത​ല​ശേ​രി​യി​ലെ സ്‌​പെ​ഷ​ല്‍ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റാ​നാ​ണ് ജ​യി​ല്‍ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ത​ട​വു​കാ​രെ ഇ​വി​ടെ​യെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന​മി​ല്ലാ​ത്ത​ത് പോ​ലീ​സു​കാ​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​ണ്. കൂ​ടാ​തെ ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും ഇ​വ​രെ കാ​ണ​ണ​മെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്നു.
ജി​ല്ല​യി​ല്‍ 200 ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ത​ര​ത്തി​ല്‍ ജി​ല്ലാ ജ​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ജ​യി​ല്‍ വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ജി​ല്ല​യി​ല്‍ എ​വി​ടെ​യെ​ങ്കി​ലും സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യാ​ല്‍ പ​ക​രം സ്ഥ​ലം ന​ല്‍​കാ​മെ​ന്നും നി​ല​വി​ല്‍ ജി​ല്ലാ ജ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ചെ​മ്മ​ട്ടം​വ​യ​ലി​ലെ കെ​ട്ടി​ടം ജി​ല്ലാ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​ന​ല്‍​കാ​മെ​ന്നും ജ​യി​ല്‍ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ല്‍ സ്ഥ​ല​പ​രി​മി​തി​കൊ​ണ്ട് വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി. സ​മീ​പ​ത്ത് ജ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത് കാ​ര​ണം സു​ര​ക്ഷ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പാ​ക്കേ​ജ് കൊ​ണ്ട് പ​ണി​ക​ഴി​പ്പി​ച്ച അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ന് നാ​ളി​തു​വ​രെ​യാ​യും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ലാ ജ​യി​ലി​ന് പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നും കു​തി​പ്പേ​കും. എ​ന്നി​ട്ടും ഈ ​വി​ഷ​യ​ത്തി​ല്‍ മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് അ​ത്ഭു​തം.
ച​ട്ട​ഞ്ചാ​ലി​ന് സ​മീ​പം വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥ​ല​മാ​ണ് ജ​യി​ലി​നു വേ​ണ്ടി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും അ​ത് ന​ട​ന്നി​ല്ല. പി​ന്നീ​ട് പെ​രി​യ​യി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ​ത്തേ​ക്ക​ര്‍ സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ​യു​മാ​യി ചീ​മേ​നി ജ​യി​ല്‍ സൂ​പ്ര​ണ്ട് ആ​ര്‍. സാ​ജ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. എം​എ​ല്‍​എ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഇ​തു​വ​രെ​യും വ​ന്നി​ട്ടി​ല്ല. ഒ​രി​ട​ത്തും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ചീ​മേ​നി തു​റ​ന്ന ജ​യി​ല്‍ വ​ള​പ്പി​ല്‍ ത​ന്നെ ജ​യി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ജ​യി​ല്‍ വ​കു​പ്പ് ഒ​രു​ങ്ങു​ന്ന​ത്. ചീ​മേ​നി​യി​ല്‍ ജ​യി​ല്‍ വ​കു​പ്പി​ന് 308 ഏ​ക്ക​ര്‍ സ്ഥ​ല​മു​ണ്ട്.