വൈ​എം​സി​എ ഓ​ണ്‍​ലൈ​ന്‍ ക​ര്‍​ഷ​ക സെ​മി​നാ​ര്‍ ഇ​ന്ന്
Sunday, August 1, 2021 1:07 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വൈ​എം​സി​എ ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് ലീ​ഡ​ര്‍​ഷി​പ് കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ വൈ​എം​സി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ക​ര്‍​ഷ​ക സെ​മി​നാ​ര്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ സൂം ​പ്ലാ​റ്റ്‌​ഫോ​മി​ല്‍ ന​ട​ക്കും.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും സ​ബ്‌​സി​ഡി​ക​ളും അ​വ​യ്ക്ക് എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​എം. ജോ​സ് ത​യ്യി​ല്‍ ക്ലാ​സ് ന​യി​ക്കും. വൈ​എം​സി​എ ദേ​ശീ​യ ചെ​യ​ര്‍​മാ​നും ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ റി​ട്ട. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മാ​പു​രം ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, ടോം​സ​ണ്‍ ടോം, ​മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, ഷി​ബു വ​ലി​യ​കാ​ല, ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ച​ര്‍​ച്ച ന​ട​ത്തി ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നു മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. സൂം ​പ്ലാ​റ്റ് ഫോം ​വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാം.
സൂം ​ലി​ങ്ക്: https://us02web. zoom.us/j/81933495618?pwd=b0I2WjdCNm5Pb0g3ell6MEhFMGdHQT09. മീ​റ്റിം​ഗ് ഐ​ഡി-81933495618, പാ​സ്‌​വേ​ഡ്-100.