മാ​ഷ് ഡ്യൂ​ട്ടി​ക്കി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച അ​ധ്യാ​പ​ക​ന്‍റെ കു​ടും​ബം ദു​രി​ത​ത്തി​ല്‍
Sunday, August 1, 2021 1:06 AM IST
കു​മ്പ​ള: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ഷ് ഡ്യൂ​ട്ടി​യി​ലി​രി​ക്കേ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍റെ കു​ടും​ബം ദു​രി​ത​ത്തി​ല്‍. കോ​വി​ഡ് ഒ​ന്നാം​ത​രം​ഗ​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട സൂ​രം​ബ​യ​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ത്മ​നാ​ഭ​യു​ടെ കു​ടും​ബ​മാ​ണ് തീ​ര്‍​ത്തും അ​നാ​ഥ​മാ​യ​ത്. അ​വി​വാ​ഹി​ത​നാ​യി​രു​ന്ന പ​ത്മ​നാ​ഭ​യു​ടെ ത​ണ​ലി​ലാ​ണ് രോ​ഗി​യാ​യ സ​ഹോ​ദ​ര​നും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ത് പെ​ട്ടെ​ന്ന് ഇ​ല്ലാ​താ​യ​തോ​ടെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് ഈ ​കു​ടും​ബം.
ഏ​റെ​ക്കാ​ലം സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലും മ​റ്റും അ​ധ്യാ​പ​ക​നാ​യി ജോ​ലി​ചെ​യ്തി​രു​ന്ന പ​ത്മ​നാ​ഭ​യ്ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച് അ​ധി​ക​കാ​ലം ക​ഴി​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ര​ണ്ടു​വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് ര​ണ്ടു​മാ​സം മു​മ്പാ​ണ് കോ​വി​ഡ് അ​ദ്ദേ​ഹ​ത്തെ ത​ട്ടി​യെ​ടു​ത്ത​ത്. പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​വീ​സി​ലി​രി​ക്കേ മ​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​ല്ല. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ശേ​ഖ​രി​ച്ചു​ന​ല്‍​കി​യ സ​മാ​ശ്വാ​സ സ​ഹാ​യം മാ​ത്ര​മാ​ണ് ആ​കെ കി​ട്ടി​യ​ത്.
പ​ത്മ​നാ​ഭ​യു​ടെ ജ്യേ​ഷ്ഠ​ന്‍ കൃ​ഷ്ണ​ന് അ​പ​സ്മാ​ര രോ​ഗ​വും കേ​ള്‍​വി​ക്കു​റ​വു​മു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ല​ളി​ത ബീ​ഡി​തെ​റു​ത്ത് കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടു പെ​ണ്‍​മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നു​ള്ള​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കേ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ങ്കി​ലും മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കു കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍​പ്പോ​ലും പ​ത്മ​നാ​ഭ​യു​ടെ കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​ല്ല. പോ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞ​യു​ട​ന്‍ മ​ഞ്ചേ​ശ്വ​ര​ത്തെ എ​ഫ്എ​ല്‍​ടി​സി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും കൃ​ത്യ​മാ​യ ചി​കി​ത്സ​യോ നി​രീ​ക്ഷ​ണ​മോ​പോ​ലും ഉ​ണ്ടാ​യി​ല്ലെ​ന്ന പ​രാ​തി​യും അ​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പു​ത്തി​ഗെ മു​ഖാ​രി​ക്ക​ണ്ട​ത്തെ പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത വീ​ട് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ കു​ടും​ബ​ത്തി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്.