ത​ളി​പ്പ​റ​മ്പി​ല്‍ പു​തി​യ റ​വ​ന്യൂ ട​വ​ര്‍ സ്ഥാ​പി​ക്കും: മ​ന്ത്രി
Sunday, August 1, 2021 1:06 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് ച​രി​ത്ര സ്മാ​ര​ക​മാ​യി നി​ല​നി​ര്‍​ത്തി പു​തി​യ റ​വ​ന്യൂ ട​വ​ര്‍ സ്ഥാ​പി​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ഒ​രു​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​തെ പു​രാ​വ​സ്തു കേ​ന്ദ്ര​മാ​ക്കി സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​ല​താ​മ​സ​മി​ല്ലാ​തെ പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക്ക് 55ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​നി​യും തു​ക വ​ക​യി​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ്, ആ​ര്‍​ഡി​ഒ ഇ.​പി.​മേ​ഴ്സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​എം. കൃ​ഷ്ണ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യു​ടെ കൂ​ടെ താ​ലൂ​ക്ക് ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ചു.