ക​ണ്ണ​പു​ര​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും ക​ത്തി ന​ശി​ച്ച​നി​ല​യി​ൽ
Sunday, August 1, 2021 1:06 AM IST
പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കും,സ്കൂ​ട്ട​റും ക​ത്തി ന​ശി​ച്ച നി​ല​യി​ൽ. ക​ണ്ണ​പു​രം വെ​ള്ള​റ​ങ്ങി​യി​ൽ ഇ​ട്ട​മ്മ​ലി​ലെ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കും, സ്കൂ​ട്ട​റും ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് പു​റ​ത്ത് എ​ത്തു​മ്പോ​ഴെ​ക്കും ബൈ​ക്ക് പൂ​ർ​ണ്ണ​മാ​യും സ്കൂ​ട്ട​ർ ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​രു​ന്നു. ക​ണ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​എ​സ്ഐ അ​നി​ൽ കു​മാ​റും സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി .ക​ണ്ണൂ​രി​ൽ നി​ന്ന് ഫോ​റ​ൻ​സി​ക്ക് സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.