40,500 രൂ​പ ക​വ​ര്‍​ന്നു
Sunday, August 1, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ശാ​ല്‍ ന​ഗ​റി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ മോ​ഷ​ണം. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സു​ജൊ​ന്‍, ബാ​പ്പി എ​ന്നി​വ​രു​ടെ മു​റി​ക​ളി​ല്‍​നി​ന്നും 40,500 രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​രു​വ​രു​ടെ​യും മു​റി​ക​ളു​ടെ പൂ​ട്ട് ത​ക​ര്‍​ത്ത​ശേ​ഷം ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ക​വ​ര്‍​ന്ന​തെ​ന്ന് പ​റ​യു​ന്നു. സു​ജോ​ന്‍റെ 10,500 രൂ​പ​യും ബാ​പ്പി​യു​ടെ 30,000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. റോ​ളിം​ഗ് ഷ​ട്ട​ര്‍ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രും തൈ​ക്ക​ട​പ്പു​റം ഭാ​ഗ​ത്ത് ജോ​ലി​ക്കു പോ​യി ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​യു​ടെ പൂട്ട് ത​ക​ര്‍​ത്ത​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. മു​റി​യി​ല്‍ ക​യ​റി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.
ഇ​രു​വ​രും ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ജി​ല്ല​യി​ല്‍ രാ​പ്പ​ക​ല്‍ ഭേ​ദ​മ​ന്യേ ക​വ​ര്‍​ച്ച പ​തി​വാ​യ​ത് ക​ടു​ത്ത ആ​ശ​ങ്ക പ​ര​ത്തു​ക​യാ​ണ്.