വേ​ദ​ന​ക​ൾ​ക്കും ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ല, അ​ന്നാ ബ്ല​സി​യു​ടെ വി​ജ​യ​ത്തെ
Saturday, July 31, 2021 2:55 AM IST
ചെ​റു​പു​ഴ: വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി അ​ന്ന നേ​ടി​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം. കോ​ഴി​ച്ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്നാ ബ്ലെ​സി വേ​ദ​ന​ക​ളോ​ട് പൊ​രു​തി നേ​ടി​യ​താ​ണീ വി​ജ​യം. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 66 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​ണ് അ​ന്ന വി​ജ​യം കൊ​യ്ത​ത്.
ജ​ന​നം മു​ത​ൽ മെ​നി​ഞ്ചോ​സീ​ൽ എ​ന്ന അ​പൂ​ർ​വ രോ​ഗ ബാ​ധി​ത​യാ​ണ് അ​ന്ന. സു​ഷു​മ്നാ നാ​ഡി​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണി​ത്. അ​ര​യ്ക്ക് കീ​ഴ്പ്പോ​ട്ട് ച​ല​ന ശേ​ഷി​യും സ്പ​ർ​ശ​ന ശേ​ഷി​യും ഇ​ല്ല. എ​പ്പോ​ഴും ഒ​രാ​ൾ സ​ഹാ​യ​ത്തി​ന് കൂ​ടെ വേ​ണം. ഒ​ന്നാം ക്ലാ​സി​ൽ സ്കൂ​ളി​ൽ പോ​യ​തി​നു ശേ​ഷം പി​ന്നീ​ട് അ​ഞ്ചാം ക്ലാ​സി​ൽ മാ​ത്ര​മാ​ണ് പോ​കു​ന്ന​ത്. ര​ണ്ട്, മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ൽ ഒ​രു ദി​വ​സം പോ​ലും സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ല. ബാ​ക്കി ക്ലാ​സു​ക​ളി​ൽ പ​റ്റാ​വു​ന്ന പോ​ലെ പോ​യി. യൂ​റി​ൻ നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ അ​ന്ന ബ്ലെ​സി സ്കൂ​ളി​ൽ പോ​യി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​മ്മ ആ​ൻ​സി​യും സ​ഹാ​യ​ത്തി​നാ​യി കൂ​ടെ പോ​യി​രു​ന്നു.
ച​ല​ന​ശേ​ഷി ഇ​ല്ലാ​ത്ത ഇ​ട​തു കാ​ൽ​പാ​ദ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​ണ്ടാ​യ വ്ര​ണം ഇ​പ്പോ​ൾ വ​ലു​താ​യി ഒ​രു ദ്വാ​രം ത​ന്നെ​യാ​യി മാ​റി. ഇ​തി​ന്‍റെ പ​ഴു​പ്പ് ക​ള​യാ​നാ​യി കാ​ലി​ൽ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം ത​ന്നെ ഇ​തി​ന് ആ​യി​രം രൂ​പ വാ​ട​ക​യും ന​ൽ​ക​ണം. ഇ​ത് കൂ​ലി​പ്പ​ണി​ക്കാ​നാ​യ പി​താ​വ് ശെ​മ്പ​നി​യി​ൽ ബെ​ന്നി​യ്ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ്. മ​രു​ന്നു​ക​ളു​ടെ ചെ​ല​വ് വേ​റെ​യും.
സ്വ​ന്ത​മാ​യി വീ​ട് പോ​ലും ഇ​ല്ലാ​ത്ത കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി മീ​ന്തു​ള്ളി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്ല​സ്ടു പ​ഠി​ക്കാ​നാ​യി അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ സ്കൂ​ളി​ൽ പോ​യി​ട്ടു​മു​ള്ളൂ. വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും വീ​ട്ടി​ലി​രു​ന്ന് പ​ഠി​ച്ചു നേ​ടി​യ അ​ന്ന​യു​ടെ ഈ ​വി​ജ​യം തി​ള​ക്ക​മേ​റി​യ​താ​ണ്.