കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു​ള്ള മൊ​ബൈ​ലു​ക​ൾ ക​ള്ള​ന്‍ ക​വ​ര്‍​ന്നു
Saturday, July 31, 2021 2:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ക​വ​ര്‍​ച്ചാ പ​ര​മ്പ​ര​ക​ള്‍​ക്ക് പി​ന്നെ​യും അ​വ​സാ​ന​മി​ല്ല. ചെ​ര്‍​ക്ക​ള ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ പാ​വ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി ന​ല്‍​കാ​ന്‍ സു​മ​ന​സു​ക​ള്‍ സം​ഭാ​വ​ന ന​ല്‍​കി​യ ഏ​ഴ് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​ര്‍​ന്നു. ഇ​വ​യ്‌​ക്കൊ​പ്പം അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന 1,700 രൂ​പ​യും ന​ഷ്ട​മാ​യി.
സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച ഫോ​ണു​ക​ള്‍ വ​രു​ന്ന നാ​ലി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ ജീ​വ​ന​ക്കാ​ര​ന്‍ ഓ​ഫീ​സ് തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഫോ​ണു​ക​ളു​ള്‍​പ്പെ​ടെ ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് പി.​എ. സ​മീ​റി​ന്‍റെ പ​രാ​തി​യി​ല്‍ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നാ​ണ് മോ​ഷ്ടാ​വ് സ്‌​കൂ​ളി​ലെ​ത്തി​യ​തെ​ന്നാ​ണ് ആ​ദ്യ നി​ഗ​മ​നം.