ആ​രി​ക്കാ​ടി സ​മീ​ര്‍ വ​ധ​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Saturday, July 31, 2021 2:50 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി കാ​ര്‍​ള​യി​ലെ അ​ബ്ദു​ല്‍ ക​രീ​മി​ന്‍റെ മ​ക​ന്‍ സ​മീ​റി​നെ(25) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ കു​മ്പ​ള ഉ​ജാ​ര്‍ ഉ​ളു​വാ​റി​ലെ അ​ബ്ദു​ല്‍ ല​ത്തീ​ഫ് എ​ന്ന ഓ​ണ​ന്ത ല​ത്തീ​ഫി​നെ(44) ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു​വ​ര്‍​ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഗു​രു​ത​ര​മാ​യി മു​റി​വേ​ല്‍​പ്പി​ച്ച​തി​ന് അ​ഞ്ചു​വ​ര്‍​ഷം അ​ധി​ക​ത​ട​വും 50,000 രൂ​പ പി​ഴ​യും കൂ​ടി വി​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് (മൂ​ന്ന്) കോ​ട​തി​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ഹാ​ജ​രാ​യി.
2008 ന​വം​ബ​ര്‍ ഒ​മ്പ​തി​ന് രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബം​ബ്രാ​ണ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ക​റു​ത്ത ആ​ള്‍​ട്ടോ കാ​റി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ ഓ​ണ​ന്ത ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​മീ​റി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ര്‍​ണാ​ട​ക ര​ജ​പു​ത് ബേ​ള​ഗാ​ഡി​യി​ലെ സ​ന്തോ​ഷ് സിം​ഗ്, മ​ഞ്ചേ​ശ്വ​രം കു​ളൂ​രി​ലെ മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ര്‍ കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു ശേ​ഷം വി​ചാ​ര​ണ​വേ​ള​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രേ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്.