പ​ന​ത്ത​ടി ബാ​ങ്കി​ല്‍ അ​നു​വ​ദി​ച്ച​ത് 14.65 ല​ക്ഷം​രൂ​പ
Saturday, July 31, 2021 2:50 AM IST
രാ​ജ​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖേ​ന സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പാ​ക്കി​യ അം​ഗ സ​മാ​ശ്വാ​സ നി​ധി പ്ര​കാ​രം പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്നും 67 അം​ഗ​ങ്ങ​ള്‍​ക്കാ​യി 14,65,000 രൂ​പ അ​നു​വ​ദി​ച്ചു. സ​മാ​ശ്വാ​സ നി​ധി വി​ത​ര​ണ​ത്തി​ന്‍റെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം പൂ​ടം​ക​ല്ലി​ല്‍ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി നി​ര്‍​വ​ഹി​ച്ചു. പ​ന​ത്ത​ടി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നു കു​ര്യാ​ക്കോ​സ്, അ​സി. ര​ജി​സ്ട്രാ​ര്‍ വി.​ടി. തോ​മ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ദീ​പു ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.