സ്‌​കൂ​ട്ട​റി​ടി​ച്ചു വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ ബ​സ് ക​യ​റി മ​രി​ച്ചു
Friday, July 30, 2021 10:33 PM IST
ഉ​പ്പ​ള: സ്‌​കൂ​ട്ട​റി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ ബ​സ് ക​യ​റി മ​രി​ച്ചു. ഉ​പ്പ​ള​ഗേ​റ്റ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ്-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജൗ​ഹ​റാ(22)​ണ് മ​രി​ച്ച​ത്. കേ​ര​ള അ​തി​ര്‍​ത്തി​ക്ക് സ​മീ​പം ക​ര്‍​ണാ​ട​ക​യി​ലെ മു​ടി​പ്പു​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​നും പ​ത്ര ഏ​ജ​ന്‍റു​മാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.