വൈദ്യുതമുടക്കം: വ്യാപാരികൾ നി​വേ​ദ​നം ന​ല്കി
Friday, July 30, 2021 12:58 AM IST
പേ​രാ​വൂ​ര്‍: മു​ന്ന​റി​യി​പ്പ് ന​ല്കാ​തെ വൈ​ദ്യു​തി വി​ത​ര​ണം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് പേ​രാ​വൂ​രി​ലെ വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ചേം​ബ​ർ ഓ​ഫ് പേ​രാ​വൂ​ർ. അ​ടി​ക്ക​ടി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് മൂ​ലം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.​അ​ത്യാ​വ​ശ്യഘ​ട്ട​ങ്ങ​ളി​ലും മ​റ്റും വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍,ദി​വ​സ​വും ഇ​ട​വി​ട്ട് വൈ​ദ്യു​തി ഓ​ഫാ​ക്കി​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വി​ശ്യ​പെ​ട്ട് ചേം​ബ​ർ ഓ​ഫ് പേ​രാ​വൂ​ർ കെ​എ​സ്ഇ​ബി തൊ​ണ്ടിയിൽ സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ല്കി. ചേം​ബ​ര്‍ സെ​ക്ര​ട്ട​റി വി.​കെ. വി​നേ​ശ​ന്‍,ട്ര​ഷ​റ​ര്‍ എ​ന്‍. പി. ​പ്ര​മോ​ദ്,വി​നോ​ദ് റോ​ണ​ക്‌​സ് എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.