വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന് സ്ഥ​ലം കൈ​മാ​റാ​ന്‍ ഉ​ത്ത​ര​വ്
Friday, July 30, 2021 12:58 AM IST
പ​യ്യ​ന്നൂ​ര്‍: ഏ​ച്ചി​ലാം​വ​യ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം വൈ​ജ്ഞാ​നി​ക സ​മു​ച്ച​യ​മാ​ക്കി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്ഥ​ലം വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന് വി​ട്ടു​ന​ല്‍​കാ​നാ​ണ് ക​ഴി​ഞ്ഞദി​വ​സം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്.
90 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​സ്‌​ട്രോ സൊ​സൈ​റ്റി നേ​ര​ത്തെ ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി​യി​രു​ന്നു. ഈ ​സ്ഥ​ല​മാ​ണ് ഉ​ത്ത​ര​വു​പ്ര​കാ​രം നി​യ​ന്ത്രി​ത അ​നു​മ​തി​യോ​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന് കൈ​മാ​റു​ന്ന​ത്. തു​ട​ര്‍​ന്ന് കെ​ട്ടി​ട​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.
പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ ഏ​ച്ചി​ലാം​വ​യ​ലി​ലാ​ണ് വാ​നനി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ ആ​സ്ട്രോ​യു​ടെ പ്ര​വ​ര്‍​ത്ത​നം. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന് കീ​ഴി​ല്‍ പ​ത്തു​കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ലാ​ണ് വാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍​ന്ന് വൈ​ജ്ഞാ​നി​ക സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്.​ പ്ലാ​ന​റ്റോ​റി​യം, 5ഡി ​തി​യേ​റ്റ​ര്‍ , സ​യ​ന്‍​സ് പാ​ര്‍​ക്ക് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും ഒ​രു​ക്കും. ജ്യോ​തി​ശാ​സ്ത്രപ​ഠ​ന​ത്തോ​ടൊ​പ്പം വൈ​ജ്ഞാ​നി​ക- ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബൃ​ഹ​ദ്പ​ദ്ധ​തി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.