ക​രു​ത്താ​കും സ​നീ​ഷി​ന്‍റെ ഓ​ർ​മ
Friday, July 30, 2021 12:58 AM IST
ശ്രീ​ക​ണ്ഠ​പു​രം: സ​ങ്ക​ട​ത്തി​ര​മാ​ല മ​ന​സി​ൽ ആ​ഞ്ഞ​ടി​ക്കു​മ്പോ​ഴും മ​ക​ന്‍റെ ഓ​ർ​മ​യ്ക്കാ​യി നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് ക​രു​ത്താ​കു​ക​യാ​ണ് ടി.​ടി. ജോ​സ​ഫ്. ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ബാ​ർ​ജ് ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ച ഏ​രു​വേ​ശി വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി സ​നീ​ഷ് ജോ​സ​ഫി​ന് ഒ​എ​ൻ​ജി​സി പ്ര​ഖ്യാ​പി​ച്ച ന​ഷ്ട പ​രി​ഹാ​ര തു​ക​യി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യാ​ണ് മ​ക​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് പി​താ​വ് ടി.​ടി. ജോ​സ​ഫ് പു​തു​ജ​ന്മ​മേ​കി​യ​ത്. വ​ലി​യ​പ​റ​മ്പി​ലെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​ടി. ജോ​സ​ഫ് തു​ക സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​വി. ഗോ​പി​നാ​ഥി​ന് കൈ​മാ​റി. ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​സി. ഹ​രി​ദാ​സ​ൻ, കെ.​പി. ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.