പ്രാ​പ്പൊ​യി​ൽ-​വാ​ഴ​വ​ള​പ്പ​ൻ​ക​ട​വ് റോ​ഡ് ചെ​ളി​ക്കു​ള​മാ​യി
Friday, July 30, 2021 12:58 AM IST
ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ൽ-​വാ​ഴ​വ​ള​പ്പ​ൻ​ക​ട​വ് റോ​ഡ് ത​ക​ർ​ന്നു. റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി. നേ​ര​ത്തെ മ​ഴ പെ​യ്താ​ൽ റോ​ഡി​ലൂ​ടെ വെ​ള​ളം ഒ​ഴു​കി​പ്പോ​കു​ക​യാ​ണു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ നാ​ലു​മാ​സം മു​ന്പ് റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ടാ​ർ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ മ​ഴ​വെ​ള്ളം ടാ​റിം​ഗ് ചെ​യ്യാ​ത്ത ഭാ​ഗ​ത്തു കെ​ട്ടി നി​ൽ​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് കാ​ൽ​ന​ട​യാ​ത്ര ചെ​യ്യാ​ൻ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.
ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഈ ​വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​യാ​ണു യാ​ത്ര ചെ​യ്യു​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി​വ​ന്നു ചെ​ളി​നി​റ​ഞ്ഞ​തോ​ടെ ക​ല്ലി​ൽ ച​വി​ട്ടി​യാ​ണു നാ​ട്ടു​കാ​ർ ടാ​റിം​ഗ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​താ​ണു മ​ഴ​വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും പ​റ​മ്പു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഓ​വു​ചാ​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.