ക​ന​ത്ത മ​ഴ​യി​ൽ നി​ലാ​മു​റ്റം-ഏ​ട്ട​ക്ക​യം പു​ഴ​ക്ക​ര റോ​ഡ് ഒ​ലി​ച്ചു​പോ​യി
Friday, July 30, 2021 12:57 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ പു​ഴ ക​ര​ക​വി​ഞ്ഞ് നി​ലാ​മു​റ്റം - ഏ​ട്ട​ക്ക​യം പു​ഴ​ക്ക​ര റേ​ഡ് ഒ​ലി​ച്ചു​പോ​യി. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ൻ​ആ​ർ​ഇ​ജി​എ​സ് പ​ദ്ധ​തി പ്ര​കാ​രം 500 ലോ​ഡ് മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് ഭൂ​വ​സ്ത്രം വി​രി​ച്ച് നി​ർ​മി​ച്ച റോ​ഡാ​ണ് പൂ​ർ​ണ​മാ​യും പു​ഴ​യെ​ടു​ത്ത​ത്.
ആ​റ് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. റോ​ഡ് പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യ​തോ​ടെ കു​ളി​ഞ്ഞ, കു​ട്ടാ​വ് മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. ഇ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് ശ്രീ​ക​ണ്ഠ​പു​രം, ഇ​രി​ക്കൂ​ർ ടൗ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ലാ​മ​റ്റം വ​ഴി ഏ​ട്ട​ക്ക​യം, കു​ളി​ഞ്ഞ, കു​ട്ടാ​വ്, ചേ​ടി​ച്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ഏ​ക റോ​ഡാ​ണ് ഇ​ല്ലാ​താ​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത്, പ​തി​നൊ​ന്ന്, പ​ന്ത്ര​ണ്ട് വാ​ർ​ഡു​ക​ള ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സി. ന​സി​യ​ത്ത്, ബി​ഡി​ഒ ആ​ർ. അ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​കെ. സു​ലൈ​ഖ, അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ അ​നി​ൽ​കു​മാ​ർ, ഓ​വ​ർ​സി​യ​ർ​മാ​രാ​യ സ​ന്തോ​ഷ്, മി​നി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.