കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തോ​ടൊ​പ്പ​മെ​ന്ന് നേ​താ​ക്ക​ള്‍
Monday, July 26, 2021 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ പി​ള​ര്‍​പ്പി​ല്‍ അ​ഖി​ലേ​ന്ത്യാ ക​മ്മി​റ്റി പി​ന്തു​ണ​യ്ക്കു​ന്ന പ​ക്ഷ​ത്താ​യി​രി​ക്കും കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ഞ്ഞി ക​ള​നാ​ടും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ക​ട​പ്പു​റ​വും അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ എം.​എ. ല​ത്തീ​ഫും ഇ​തേ നി​ല​പാ​ടി​ലാ​ണ്. ഫ​ല​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യാ​യ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റും നേ​തൃ​ത്വം ന​ല്‍​കു​ന്ന​പ​ക്ഷ​ത്താ​ണ് ജി​ല്ല​യി​ലെ നേ​താ​ക്ക​ള്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​ക്ക് സാ​മാ​ന്യം വേ​രോ​ട്ട​മു​ള്ള ജി​ല്ല​യെ​ന്ന നി​ല​യി​ലും മ​ന്ത്രി​ക്ക് ചു​മ​ത​ല​യു​ള്ള ജി​ല്ല​യെ​ന്ന നി​ല​യി​ലും കാ​സ​ര്‍​ഗോ​ഡി​ന് പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. ദ​ശ​ക​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നു​കി​ട്ടി​യ മ​ന്ത്രി​സ്ഥാ​ന​ത്തി​ന്‍റെ വി​ല ക​ള​ഞ്ഞു​കു​ളി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ജി​ല്ല​യി​ലെ നേ​താ​ക്ക​ള്‍​ക്കു​ള്ള​ത്.