ന​ന്മ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ചേ​ര്‍​ന്നു
Monday, July 26, 2021 1:06 AM IST
ഭീ​മ​ന​ടി: ന​ന്മ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ 11-മ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. സെ​ക്ര​ട്ട​റി തോ​മ​സ് കാ​നാ​ട്ട് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ബേ​ബി ത​യ്യി​ല്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ജീ​വ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭീ​മ​ന​ടി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഡാ​ജി ഓ​ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് കാ​ല​ത്തെ സാ​ന്ത്വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ സൊ​സൈ​റ്റി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ റോ​ബി​ന്‍ ജോ​സ​ഫി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ങ്ങ​നാ​പു​രം മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്‌​ക​റി​യ ഏ​ബ്രാ​ഹം ന​ന്ദി​യും പ​റ​ഞ്ഞു.