പാ​ണ​ത്തൂ​ര്‍ എ​സ്എം​വൈ​എം സ​മാ​ഹ​രി​ച്ച എ​ട്ട് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ഇ​ന്ന് കൈ​മാ​റും
Sunday, July 25, 2021 1:46 AM IST
പാ​ണ​ത്തൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ കൈ​ത്താ​ങ്ങ് പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച എ​ട്ട് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ഇ​ന്ന് അ​ര്‍​ഹ​ത​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് കൈ​മാ​റും. ഇ​ട​വ​ക​യ്ക്കു കീ​ഴി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ഇ​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ഫോ​ണു​ക​ള്‍ ന​ല്‍​കു​ന്ന​തി​നാ​യാ​ണ് അ​സി. വി​കാ​രി ഫാ. ​ജ​യിം​സ് ഇ​ല​ഞ്ഞി​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​സി. വി​കാ​രി​യും എ​സ്എം​വൈ​എം എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ​ത്തി​ന് കൈ​മാ​റി. ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി പൂ​ന്തോ​ട്ട​ത്തി​ല്‍, ഷാ​ജു ആ​ടു​കു​ഴി, മ​നോ​ജ്, റോ​ണി, ടോ​ണി വ​ട​ശേ​രി, തോം​സ​ണ്‍ സ​ജി, അ​ല​ന്‍ സി​ബി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.